ചൊവ്വാഴ്ച, ജൂലൈ 27, 2010

തെണ്ടി

ആല്ത്തറ ആണ് തെണ്ടിയുടെ തറവാട്


റോഡും,ചന്തയും,പള്ളിപറബും,പൂരം നടക്കുന്ന സ്ഥലവും എല്ലാം തെണ്ടിയുടെ അഭയം നല്കിയ ബന്ധു വീടുകള് .നാട്ടില് നിന്നും വീട്ടില് നിന്നും അന്യനായ തെണ്ടിയുടെ ജീവിത കഥ ഇവിടെ തുടങുകയായി


ഭൂമിയില് ജനിച്ച അന്നുമുതല് ജീവിതം ഇന്ന് ആല്ത്തറയില് എത്തി നില്ക്കും വരേ തെണ്ടല് നിര്ത്തി യിട്ടില്ല , അമ്മിഞ പാലിനു വേണ്ടി ആദ്യം അമ്മയോടും അഛനാരെന്നുള്ള തബുരാന്റെ മക്കളുടെ ചോദ്യ ചിഹ്നത്തിനു മുന്പിേലും തെണ്ടി വലഞു ആദ്യമായി അഛനുവേണ്ടി അവന് അമ്മയോട് യാചിച്ചു ? ആ അമ്മക്ക് കുറേ കണ്ണുനീര് മാത്രമേ മറുപടി ആയി നല്കാാന് കഴിഞുള്ളൂ. അഛന്റെ നിഴല് പോലും കാണാതെ അവന് വളര്ന്നു


തെണ്ടി ആ പേരും ആ ബ്രാന്ഡ് നെയിമും അത്രക്ക് അങട്ട് ബോധിച്ച് ഇഷ്ട്ടപ്പെട്ടിരിക്കുന്നു ,ജീവിതം ഇങനെ ആയില്ലേ പലതവണ ആലോചിച്ചതാണ് എന്തിനാണ് ഇങനെ ഭൂമിക്ക് ഭാരമായി ഇവിടെ കഴിഞു കൂടുന്നത് ? തബ്രാന്റെ വീട്ടുമുറ്റത്തെ കുഴിയില് എടക്ക് മീന് വെട്ടുന്നതുപോലെ വറ്റുള്ള കഞി കുടിക്കാം ചിരുതയെ കാണുബോ കോഞ (എനിക്ക് പേറ്റന്റ് ഉള്ള വാക്ക് ) ഇളി ഇളിക്കാം അഛനും അമ്മയും പോയാലും പാട വരബിലൂടെ സ്കൂളില് പോണ പിള്ളാരുടെ സ്നേഹത്തോടെയുള്ള തെണ്ടി എന്ന വിളി കേള്കാംി


ഒരീസം ത്രിശൂര് പൂരം നടക്കുബോ ആണ് തബ്രാന് ആദ്യം തെണ്ടിയെ കണ്ഡത് തെണ്ഡി നാടന് പാട്ടില് അഗ്രഗണ്യന് പാട്ട് കേട്ട് തബുരാന് തെണ്ടിയുടെ അടുത്ത് ഇത്തി ദൂരെ മാറിനിന്നു കൂടെ കൂടണോ എന്നും ചോദിച്ചു പട്ടിണി ആയ കാരണം അവന് കൂടുതലൊന്നും ആലോചിക്യണ്ഡായില്ല പൂരം കഴിഞ് പോണ വഴി കാലി ചന്തയില് നിന്ന് മേടിച്ച മൂരിയെ ആട്ടി ജോലിയുടെ അപ്പോയിന്റ്മെന്റ് ലെറ്റര് തെണ്ടി കരസ്ഥമാക്കി തബുരാന്റെ വീട്ടില് ചെന്നു കഞി കുടിച്ച് സുഖമായി കാലിപെരയില് കെടന്നുറങി പിറ്റേന്ന് രാവിലെ മുതല് കാള പൂട്ടാന് ഇറങി


കാലം ഉരുണ്ടു നീങി അങനെ ഒരു ദിവസം അടുക്കളയിലെ പുറകു വശത്ത് പാത്രം കഴുകുന്ന ചിരുതയെ കണ്ടു ഹി ഹി ഹി എന്താ പറയാ അല്ലെ എലി പുല്ലിന് കതിരു കണ്ടപോലെ തെണ്ടി വായില് നോക്കി നിന്നു കിടിലന് പീസ് തന്നെ ശിവ ശിവ തെണ്ടിക്ക് പ്രേമം തലക്ക് പിടിക്കാന് തുടങി അവളുടെ ചിരിയും മിന്നായവും കാണാതെ ജീവിക്കാന് കഴിയില്ലെന്ന അവസ്ഥ അല്ലെങ്കില് പണ്ടേ ഇവിടം വിട്ടു പോയേനെഅങനെ ഇരിക്കെ ഒരീസം തബുരാന്റെ വീട്ടില് ഉണ്ടായിരുന്ന പഴയ കാളക്ക് വയ്യാതായി പാത്തികീരി വരലും പരിശോധനീം എല്ലാം കഴിഞു കാളയെ ഇനി പാടത്ത് പൂട്ടാന് വയ്യ അതിന്റെ കാലില് കുളബ് ദീനം വന്നിരിക്കണു അതവന് അറിഞു ഏറെ സങ്കടത്തോടെ


എത്രയോകാലവര്ഷനങളും ഞാറ്റുപാട്ടും ഈ കാള കണ്ടിരിക്കുന്നു


തെണ്ടി കാലിപുരയില് കിടന്നുറങുബോ എന്നും മനസ്സില് സ്വപനം കാണുന്ന ഒരു കാര്യമുണ്ടായിരുന്നു ജനിക്കാണെങ്കില് അടുത്ത ജന്മം് തബ്രാന്റെ കാള ആയിട്ട് ജനിക്കണം തെണ്ടിക്ക് മുറ്റത്തെ കുഴിയില് കഞി കൊടുക്കുബോ കാളക്ക് തൊട്ടിയില് വയര് നിറച്ച് പഴങ്കഞിയും പിണ്ണാക്കും കൊടുത്തിരുന്നു കാളയുടെ കഞിയില് മണ്ണ് കടിച്ചിരുന്നില്ല വറ്റിനുവേണ്ടി തെണ്ടി കുഴിയില് തിരയുബോ കാള സുഖിച്ചിരുന്നു


പതിവു പോലെ അന്നു രാത്രി കാലിപെരയില് കിടന്നുറങുബോ രാത്രിയില് തബ്രാന്റെ കാലൊച്ച തൊഴുത്തില് അവന് എനീക്കാന് നോക്കിയപ്പോ തബ്രാന് കയ്യില് റബ്ബറിന്റെ ഇലയും കുരുവുമായി വന്നിരിക്കണു അത് കാളക്ക് കൊടുക്കുന്നു അത് കഴിഞ് തബ്രാന് പോയി കാള അവശനിലയിലായി


തെണ്ടിയുടെ മനസ്സില് വേദനയുടെ മിന്നലാട്ടം തലച്ചോറില് രക്തം നുരയുന്നു പണിയെടുക്കാന് വയ്യാതായ കാളയെ തബ്രാന് കൊന്നു ഒരു ദിവസം ഞാനും ഇതുപോലെ ,,,,,,,,,,,,,,,,,,,,,,,,


എന്തിനാ അങനെ


ഒരു കണക്കിന്` നേരം വെളുപ്പിച്ച് ഭാണ്ഡവും മുറുക്കി തബ്രാനോട് യാത്ര പോലും പറയാതെ അവന് നടന്നു അവന്റെ ചിരുതയെ ഒറ്റക്കാക്കി

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍5/28/2010 07:25:00 PM

    KOLLAM NANNAAYIRIKUNNU

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. നന്നായി പറഞ്ഞിരിക്കുന്നു, അവതരണവും പ്രമേയവും ഇഷ്ട്ടായി
    (ഒത്തിരി അക്ഷര തെറ്റുകള്‍ വായനയെ ബുദ്ധിമുട്ടിക്കുന്നു)

    മറുപടിഇല്ലാതാക്കൂ