ചൊവ്വാഴ്ച, ജൂലൈ 27, 2010

ആനപ്പക

ആനപ്പക


പദ്മനാഭന്‍ ഗജവീരന്‍ ജഗജില്ലി പത്ത് നൂറ്‌ ലോറി ഡ്രൈവര്‍മാരും പിന്നെ ആറേഴ് പൊക്ലിന്‍ ഓപ്പറേറ്റര്‍മാരും പിന്നെ അവന്റെ സ്വന്തം പാപ്പാന്‍ തമിഴനും തമിഴന്റെ മോനും കൂടി കൊബും പിടിച്ച് നടത്തിയും സുഖമായി വാഴുന്ന പപ്പനാഫന്‍ ഒരു ദിവസം അപ്രതീക്ഷിതമായാണ്` എന്റെ കൂട്ടുകാരനും സര്‍വ്വോപരി പൊക്കിയുമായ സുപ്രന്റെ വീട്ടുമുറ്റം കേറി.


കാശിന്റെ തളപ്പു മൂത്ത സുപ്രന്‍ ആനയെ മേടിച്ചു സ്വന്തമായി സ്വര്‍ണ്ണം ഉള്ളി പോലെ കൊണ്ഡു നടന്ന് ഹോള്‍സെയിലില്‍ വില്‍ക്കണ തുപ്രന്` ആനയെ മേടിക്കല്‍ 50 പൈസയുടെ മിടായി മേടിക്കണ കനത്തില്‍ തീര്‍ന്നു!


അങനെ ആന പപ്പനാവന്‍ തുപ്രന്‍ പപ്പനാവന്‍ ആയി പൊക്കിയായ തുപ്രന്‍ കാശുപൊടിച്ച് പേരു വിളിയും നൂലുകെട്ടലും നടത്തി .ആനക്ക് തുപ്രന്‍ പപ്പനാവന്‍ എന്ന പേരും ചാര്‍ത്തി സുഖമായി വാഴുന്ന കാലം ഞാനും എന്നെ പോലുള്ള തുപ്രന്റെ കൂട്ടുകാരും നാഴികക്ക് നാല്‍പ്പതു വട്ടം തുപ്രന്റെ വീട്ടില്‍ പോയി ഞണ്ണിയിരുന്നതാണ്` അവന്‍ ആനയെ മേടിച്ച് ശേഷം ആ പടി ചവിട്ടാന്‍ ഒരു പേടി, എങാന്‍ അവനെ കാണാന്‍ തോന്നിയാല്‍ അത് നാട്ടിന്പുറത്തെ വഴിയില്‍ ഏര്‍പ്പാട് ചെയ്തു


ആ തുപ്രന്റെ കാലം എന്നു ദീര്‍ഘനിശ്വാസ കൊടുങ്കാറ്റും വിട്ട് കഴിയുന്ന കാലം.....ഒരു ദിവസം അത്യാവശ്യമായിട്ട് ഈയുള്ളവന്‍ തുപ്രന്റെ വീട്ടുപടിക്കല്‍ എത്തി തുപ്രന്‍ തിരുവടികളെ ദര്‍ശിക്കാന്‍ ദുബായില്‍ ബിസിനസ്സുള്ള തുപ്രന്‍ നാഴികക്ക് നാല്‍പ്പതു വട്ടം അടിയനെ വിളിച്ചിരുന്നു ,


ആനയേ മേടിച്ച ശേഷം ദ്രോഹി അതും നിര്‍ത്തി അവന്റെ ആവശ്യത്തിനു ഞാന്‍ അവന്റെ വീട്ടില്‍ ചെല്ലണ്ഡ അവസ്ഥ ഹൊ കലികാല്‍ എന്നല്ലാതെ എന്തു പറയാന്‍ ,ആ ഇനി ആനയിലേക്ക്എന്നും കഞിയും പുഴുക്കും പട്ടയും ആയികഴിഞ പപ്പനാവന്‍ തുപ്രന്‍ പപ്പനാവന്‍ ആയതോടെ അടിയങലുടെ കഞിയും കള്ളും മുട്ടിയെങ്കിലും ആനക്ക് കാര്യങള്‍ കുശാലായിഅവനു തീറ്റയും ഫുഡും എല്ലാം ആയി സുഭിക്ഷം


എന്തൊക്കെ പറഞാലും തുപ്രന്‍ ഒരു ആഗോള പ്രതിഭാസമായിരുന്നുഅവന്‍ അന്താരാഷ്ട വിഷയങള്‍ എല്ലാം വെള്ളം പോലെ പറയും വിനോദിന്` കള്ള്` മേടിച്ചുകൊടുത്ത് തുപ്രന്റെ ഫോഡ് എന്റവറില്‍ ഇരുത്തി എല്ലാം മണിപോലെ പറയിക്കും എന്നിട്ട് കേട്ടു പടിക്കും അതാ തുപ്രന്‍ !


തുപ്രനെ പൊക്കാന്‍ കിട്ടുന്ന ഒരു അവസരവും ഞങള്‍ വിടാറില്ല വിനോദും ഞാനും പിന്നെ മണിയും സ്വര്‍ണ്ണ കച്ചോടക്കാരനായ സുനിലും ജയ്സനും എല്ലാരും ഹോ എല്ലാരും തുപ്രന്റെ ഓസിയും അടിക്കും സുനി ഒഴികേ ഒരു ദിവസം ആഗോളവല്‍ക്കരണം തലക്കുപിടിച്ച തുപ്രന്‍ ആനക്ക് പെപ്സിയും കല്ലടയില്‍ നിന്ന് ന്യൂഡില്‍സും മേടിച്ച് കൊടുത്തു ആന ഞങളേക്കാളും കൂടുതല്‍ തുപ്രനെ സ്നേഹിക്കാന്‍ തുടങി.ഞങള്‍ എല്ലാം തുപ്രനു ആ ആനയെക്കൊണ്ഡ് പണികിട്ടുന്ന കാലം കാത്തിരുന്നുഅങനെ വഴിവക്കില്‍ തുപ്രന്റെ കുപ്പിയും ഓസികുടിച്ച് വയര്‍ നിറച്ച് ഞാന്‍ അടക്കം തുപ്രനെ പേടിപ്പിക്കാന്‍ ഇരിങാലക്കുടയില്‍ കൂടല്‍മാണിക്യത്തില്‍ ആനയിടഞതും ആളുകളെ കൊന്നതും ചാവക്കാട്‌ നേര്‍ച്ചക്ക് ആനയിടഞതും എല്ലാം പറഞു പേടിപ്പിച്ചു കൊണ്ഡിരുന്നുപിറ്റേ ദിവസം തുപ്രന്റെ ഫോണ്‍ രാവിലെ തന്നെ എല്ലാര്‍ക്കും കോര്‍ഫ്രന്‍സ് ആയിട്ട് എല്ലാരേയും ലൈനില്‍ നിര്‍ത്തി ........എടാ ചതിച്ചു .................................


കൊഴിഞാബാറയിലെ പൂരം കഴിഞു വരുബൊ ആനയിടഞു


എനിക്ക് ബൈക്ക് ഇല്ലാത്തകാരണം സുനി എന്നെ കൂട്ടാന്‍ വീട്ടില്‍ എത്തി ഞാന്‍ ഫോണ്‍ വച്ചതും ഒരു കപ്പ് വെള്ളം നിന്ന നിലവില്‍ കുടിച്ചു വിയര്‍ത്തു ഒറ്റ മോനായ കാരണം അമ്മ പലതവണ ചോദിച്ചിട്ടും സത്യത്തിന്റെ കെട്ടഴിക്കാതെ ഞാന്‍ നിന്നു ,സുനി വരുന്ന വരെ അവന്‍ വന്നതും ബൈക്കിന്റെ പിന്നില്‍ കേറി ഒറ്റ വിടല്‍ സുബ്രന്‍ പേടിച്ച് നില്‍ക്കാ വേഗം വണ്ഡിയില്‍ കേറി എല്ലാരും അവനു പേടിച്ചിട്ട് വണ്ഡി ഏടുക്കാന്‍ പറ്റുന്നില്ല അവന്റെ അമ്മയോടും സത്യം പറഞില്ല ,ജെയ്സന്‍ വണ്ഡി എടുത്തു ഒറ്റ വിടല്‍ കൊഴിഞാബാറക്ക്


കാറിന്റെ പ്രാന്തന്‍മാരായ ഞങള്‍ അന്ന് ശരിക്കും എന്റവറിന്റെ പവ്വര്‍ അറിഞുഞങള്‍ അവിടെ ചെല്ലുബൊ കൊല്ലങളായി പദ്മനാഭനെ സേവിക്കുന്ന അണ്ണന്‍ പാപ്പാന്‍ അവന്റെ കാലിന്റെ അടിയില്‍ കിടന്നു പിടയുന്നു പച്ച മനുഷ്യന്റെ ചോരയുടെ ഗന്ധം ജീവിതത്തില്‍ ആദ്യമായി മണത്തറിഞു ജീവനും മരണത്തിനും ഇടക്കുള്ള പോരാട്ടത്തില്‍ പാപ്പാന്‍ .....


എല്ലാരുടേയും മോന്തക്ക് കനം വച്ചു എന്തു ചെയ്യാന്‍ പറ്റും എന്നതിനേക്കാളും ഞങള്‍ നിസ്സഹായതയുടെ വക്കില്‍ എത്തികഴിഞുഞാന്‍ വഴിയിലെ മതിലില്‍ ചാരിയിരുന്നു തലക്ക് വേദന പെരുക്കം എല്ലാം കൂടി വരുന്നു മനുഷ്യ ജീവന്റെ വില


ചതഞരയുന്ന പപ്പന്റെ നെഞിന്‍ കൂടിലെ വിഷമങള്‍ അയാള്‍ ജീവിതത്തില്‍ അനുഭവിച്ച യാതനകള്‍ അയാളുടെ വീട് കുടുബം ഭാര്യ മക്കള്‍ എല്ലാം മിന്നലായി ചങ്കിലൂടെ ചലിച്ചു


ഞാന്‍ അവിടെ നിന്നും എണീക്കുബൊ നിശ്ചലമായിക്കിടക്കുന്ന പാപ്പാന്‍ കലിയടങാതെ ആനകൊബന്റെ കണ്ണിലെ പകയുടെ നിറം ഞാന്‍ കണ്ഡു സ്വന്തം അഛന്‍ ചതഞെരിഞപ്പോഴും 2ആം പാപ്പാന്‍ ആയ മകന്‍ അടുത്ത് അവന്റെ കണ്‍ മുന്നില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതെ ......


ദുഖങള്‍ക്കും നോവിനും ഇടയില്‍ ഒരു പാപ്പാന്റെ ജന്മം കൂടെ അരങൊഴിയുന്നു

തെണ്ടി

ആല്ത്തറ ആണ് തെണ്ടിയുടെ തറവാട്


റോഡും,ചന്തയും,പള്ളിപറബും,പൂരം നടക്കുന്ന സ്ഥലവും എല്ലാം തെണ്ടിയുടെ അഭയം നല്കിയ ബന്ധു വീടുകള് .നാട്ടില് നിന്നും വീട്ടില് നിന്നും അന്യനായ തെണ്ടിയുടെ ജീവിത കഥ ഇവിടെ തുടങുകയായി


ഭൂമിയില് ജനിച്ച അന്നുമുതല് ജീവിതം ഇന്ന് ആല്ത്തറയില് എത്തി നില്ക്കും വരേ തെണ്ടല് നിര്ത്തി യിട്ടില്ല , അമ്മിഞ പാലിനു വേണ്ടി ആദ്യം അമ്മയോടും അഛനാരെന്നുള്ള തബുരാന്റെ മക്കളുടെ ചോദ്യ ചിഹ്നത്തിനു മുന്പിേലും തെണ്ടി വലഞു ആദ്യമായി അഛനുവേണ്ടി അവന് അമ്മയോട് യാചിച്ചു ? ആ അമ്മക്ക് കുറേ കണ്ണുനീര് മാത്രമേ മറുപടി ആയി നല്കാാന് കഴിഞുള്ളൂ. അഛന്റെ നിഴല് പോലും കാണാതെ അവന് വളര്ന്നു


തെണ്ടി ആ പേരും ആ ബ്രാന്ഡ് നെയിമും അത്രക്ക് അങട്ട് ബോധിച്ച് ഇഷ്ട്ടപ്പെട്ടിരിക്കുന്നു ,ജീവിതം ഇങനെ ആയില്ലേ പലതവണ ആലോചിച്ചതാണ് എന്തിനാണ് ഇങനെ ഭൂമിക്ക് ഭാരമായി ഇവിടെ കഴിഞു കൂടുന്നത് ? തബ്രാന്റെ വീട്ടുമുറ്റത്തെ കുഴിയില് എടക്ക് മീന് വെട്ടുന്നതുപോലെ വറ്റുള്ള കഞി കുടിക്കാം ചിരുതയെ കാണുബോ കോഞ (എനിക്ക് പേറ്റന്റ് ഉള്ള വാക്ക് ) ഇളി ഇളിക്കാം അഛനും അമ്മയും പോയാലും പാട വരബിലൂടെ സ്കൂളില് പോണ പിള്ളാരുടെ സ്നേഹത്തോടെയുള്ള തെണ്ടി എന്ന വിളി കേള്കാംി


ഒരീസം ത്രിശൂര് പൂരം നടക്കുബോ ആണ് തബ്രാന് ആദ്യം തെണ്ടിയെ കണ്ഡത് തെണ്ഡി നാടന് പാട്ടില് അഗ്രഗണ്യന് പാട്ട് കേട്ട് തബുരാന് തെണ്ടിയുടെ അടുത്ത് ഇത്തി ദൂരെ മാറിനിന്നു കൂടെ കൂടണോ എന്നും ചോദിച്ചു പട്ടിണി ആയ കാരണം അവന് കൂടുതലൊന്നും ആലോചിക്യണ്ഡായില്ല പൂരം കഴിഞ് പോണ വഴി കാലി ചന്തയില് നിന്ന് മേടിച്ച മൂരിയെ ആട്ടി ജോലിയുടെ അപ്പോയിന്റ്മെന്റ് ലെറ്റര് തെണ്ടി കരസ്ഥമാക്കി തബുരാന്റെ വീട്ടില് ചെന്നു കഞി കുടിച്ച് സുഖമായി കാലിപെരയില് കെടന്നുറങി പിറ്റേന്ന് രാവിലെ മുതല് കാള പൂട്ടാന് ഇറങി


കാലം ഉരുണ്ടു നീങി അങനെ ഒരു ദിവസം അടുക്കളയിലെ പുറകു വശത്ത് പാത്രം കഴുകുന്ന ചിരുതയെ കണ്ടു ഹി ഹി ഹി എന്താ പറയാ അല്ലെ എലി പുല്ലിന് കതിരു കണ്ടപോലെ തെണ്ടി വായില് നോക്കി നിന്നു കിടിലന് പീസ് തന്നെ ശിവ ശിവ തെണ്ടിക്ക് പ്രേമം തലക്ക് പിടിക്കാന് തുടങി അവളുടെ ചിരിയും മിന്നായവും കാണാതെ ജീവിക്കാന് കഴിയില്ലെന്ന അവസ്ഥ അല്ലെങ്കില് പണ്ടേ ഇവിടം വിട്ടു പോയേനെഅങനെ ഇരിക്കെ ഒരീസം തബുരാന്റെ വീട്ടില് ഉണ്ടായിരുന്ന പഴയ കാളക്ക് വയ്യാതായി പാത്തികീരി വരലും പരിശോധനീം എല്ലാം കഴിഞു കാളയെ ഇനി പാടത്ത് പൂട്ടാന് വയ്യ അതിന്റെ കാലില് കുളബ് ദീനം വന്നിരിക്കണു അതവന് അറിഞു ഏറെ സങ്കടത്തോടെ


എത്രയോകാലവര്ഷനങളും ഞാറ്റുപാട്ടും ഈ കാള കണ്ടിരിക്കുന്നു


തെണ്ടി കാലിപുരയില് കിടന്നുറങുബോ എന്നും മനസ്സില് സ്വപനം കാണുന്ന ഒരു കാര്യമുണ്ടായിരുന്നു ജനിക്കാണെങ്കില് അടുത്ത ജന്മം് തബ്രാന്റെ കാള ആയിട്ട് ജനിക്കണം തെണ്ടിക്ക് മുറ്റത്തെ കുഴിയില് കഞി കൊടുക്കുബോ കാളക്ക് തൊട്ടിയില് വയര് നിറച്ച് പഴങ്കഞിയും പിണ്ണാക്കും കൊടുത്തിരുന്നു കാളയുടെ കഞിയില് മണ്ണ് കടിച്ചിരുന്നില്ല വറ്റിനുവേണ്ടി തെണ്ടി കുഴിയില് തിരയുബോ കാള സുഖിച്ചിരുന്നു


പതിവു പോലെ അന്നു രാത്രി കാലിപെരയില് കിടന്നുറങുബോ രാത്രിയില് തബ്രാന്റെ കാലൊച്ച തൊഴുത്തില് അവന് എനീക്കാന് നോക്കിയപ്പോ തബ്രാന് കയ്യില് റബ്ബറിന്റെ ഇലയും കുരുവുമായി വന്നിരിക്കണു അത് കാളക്ക് കൊടുക്കുന്നു അത് കഴിഞ് തബ്രാന് പോയി കാള അവശനിലയിലായി


തെണ്ടിയുടെ മനസ്സില് വേദനയുടെ മിന്നലാട്ടം തലച്ചോറില് രക്തം നുരയുന്നു പണിയെടുക്കാന് വയ്യാതായ കാളയെ തബ്രാന് കൊന്നു ഒരു ദിവസം ഞാനും ഇതുപോലെ ,,,,,,,,,,,,,,,,,,,,,,,,


എന്തിനാ അങനെ


ഒരു കണക്കിന്` നേരം വെളുപ്പിച്ച് ഭാണ്ഡവും മുറുക്കി തബ്രാനോട് യാത്ര പോലും പറയാതെ അവന് നടന്നു അവന്റെ ചിരുതയെ ഒറ്റക്കാക്കി

എന്റെ ദേശം

ചരിത്രം


കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണ പര്യന്തമുള്ള കേരളത്തിലെ 64 ഗ്രാമങ്ങളില്‍ 32 എണ്ണം മലയാളത്തിലും ബാക്കി കര്‍ണ്ണാടകത്തിലുമാണ്‌. തളിപറമ്പ്‌ ശുകപുരം, ഇരിങ്ങാലക്കുട, പെരുമനം തുടങ്ങിയ ഗ്രാമങ്ങള്‍ പോലെതന്നെ പ്രസിദ്ധമാണ്‌ അവിട്ടത്തൂര്‍ ഗ്രാമവും, ക്ഷേത്രവും. അഗസ്‌ത്യമുനീശ്വരന്റെ തൃപ്പാദത്താല്‍ അലംകൃതംമായ പ്രദേശം അഗസ്‌ത്യതൃപ്പത്തൂരെന്ന പേരില്‍ അറിയപ്പെട്ടു. അഗസ്‌ത്യതൃപ്പത്തൂര്‍ പിന്നീട്‌ അഗസ്‌ത്യപുത്തൂരും തുടര്‍ന്ന്‌ അവിട്ടത്തൂരും ആയി പരിണമിച്ചു. 2000 വര്‍ഷം പഴക്കമുള്ള ഇവിടത്തെ ശിവക്ഷേത്രത്തിന്റെ പ്രതിഷ്‌ഠ നടത്തിയത്‌ അഗസ്‌ത്യ മഹര്‍ഷിയാണെന്നാണ്‌ ഐതിഹ്യം. മഹര്‍ഷി തപസ്സു ചെയ്യുന്നതിന്‌ ഉപയോഗിച്ചിരുന്ന ഹോമകുണ്‌ഡം ഇപ്പോഴും ക്ഷേത്രനടയ്‌ക്കല്‍ അല്‌പം വടക്ക്‌മാറി സ്ഥിതിചെയുന്നുണ്ട്‌.
40 ഇല്ലക്കാര്‍ക്കായിരുന്നു ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം എന്നാണ്‌ കേള്‍വി. പിന്നീട്‌ 10 ഊരളാര്‍ക്കായി മാറി. അവര്‍ നിയമിച്ചിരുന്ന വ്യക്തിയോ അവരില്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരാളോ ആയിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്‌. ഇപ്രകാരം ക്ഷേത്രഭരണം നടത്തിയവരില്‍ പ്രധാനികളായിരുന്നു നടുവം മഹന്‍ നമ്പൂതിരി, കുടുപ്പിളളി കൃഷ്‌ണ്‌ന്‍ നമ്പൂതിരി, നീലകണ്‌ഠന്‍ നമ്പൂതിരി, കുറിയേടത്ത്‌ നാരായണന്‍ നമ്പൂതിരി, ശ്രീകുമാരന്‍ നമ്പൂതിരി, തുടങ്ങിയവര്‍. തുടര്‍ന്നും കുറേക്കാലം ഊരായ്‌മക്കാരുടെ ഭരണത്തില്‍ തന്നെയായിരുന്നു ക്ഷേത്രം 1985 മുതല്‍ പൊതുജന പങ്കാളിത്തത്തോടെയുള്ളശിവക്ഷേത്ര സമിതി എന്ന കമ്മറ്റിയാണ്‌ ഭരണം നടത്തിവരുന്നത്‌.


മൂന്നേകാല്‍ ഏക്കര്‍ സമചതുരത്തിലുള്ള വിശാലമായ മതില്‍കെട്ടിനകത്താണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ബൃഹത്തായ വട്ട ശ്രീകോവിലും, 22 അടിയോളംവരുന്ന സമചതുരത്തിലുള്ള മണ്‌ഡപവും, ഏകദേശം 50 അടിയോളം ഉയരമുള്ള ധ്വജപീഠവും, അതിവിശാലമായ നടപ്പുരയും ഈ മഹാക്ഷേത്രത്തിന്റെ പ്രൗഢി വിളിച്ചോതുന്നു, നവഖണ്‌ഡങ്ങള്‍ ഉള്ള മണ്‌ഡപത്തിന്റെ മേല്‍ത്തട്ടിലും, തൂണുകളിലും, ശ്രീകോവിലിനു ചുറ്റുമുള്ള ശില്‌പങ്ങളിലും കിരാതം, രാമായണം എന്നീ കഥകള്‍ കൊത്തിവെച്ചിരിക്കുന്നു. അമ്പലതിരുമുറ്റത്ത്‌ ചില ശിലാരേഖകള്‍ ഇപ്പോഴും കാണാം. 13-ാംശതകത്തിലെ വട്ടെഴുത്ത്‌ എന്നാണ്‌ പുരാവസ്‌തു ഗവേഷകന്‍മാരുടെ നിഗമനം.. ശീകോവിലിലേക്കുള്ള പ്രവേശന ദ്വാരത്തിന്റെ വശങ്ങളിലുള്ള ശിലലിഖിതങ്ങള്‍ ``അവിട്ടത്തൂര്‍ശാസനം`` എന്നപേരില്‍ പ്രശസ്‌തമാണ്‌. കുലശേഖരരാജാവ്‌ കോതരവിയുടെ ഭരണവര്‍ഷത്തില്‍രേഖപ്പെടുത്തിയതാണ്‌.


ഉത്സവം


കേരളത്തില്‍ 3 ക്ഷേത്രങ്ങളില്‍ മാത്രമേ 28 ദിവസത്തെ ഉത്സവമുള്ളൂ എന്നാണ്‌ അറിവ്‌. വടക്ക്‌ കൊട്ടിയൂരും, അവിട്ടത്തൂരും, തെക്ക്‌ ശുചീന്ദ്രത്തുമാണ്‌. ധനുമാസത്തില്‍ തിരുവാതിരക്ക്‌ കൊടിയേറി മകരമാസത്തിലെ തിരുവാതിര ആറാട്ടോട്‌കൂടി അവസാനിപ്പിക്കുന്ന 28 ദിവസത്തെ ഉത്സവമായിരുന്നു ആദ്യം നടന്നുവന്നിരുന്നത്‌. ആറാട്ട്‌ ചാലക്കുടിപ്പുഴക്കടുത്തുള്ള കണ്ടൊഴിഞ്ഞാറ്‌ പുഴയിലായിരുന്നു. ഉത്സവത്തോടനുബന്ധിച്ച്‌ 41 ദിവസത്തെ മന്ത്രാങ്കം കൂത്തും നടത്തിയിരുന്നു. സാമ്പത്തിക തകര്‍ച്ചമൂലം ഉത്സവം 10 ദിവസംമായി കുറച്ചു. ആറാട്ട്‌ ക്ഷേത്രകുളമായ അയ്യന്‍ചിറയിലേക്ക്‌ മാറ്റി. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ശിവക്ഷേത്ര സമിതിയുടെ ശ്രമഫലമായി 10 ദിവസത്തെ ഉത്സവം വിവിധ പരിപാടികളോടെ ഗംഭീരമായി നടക്കുന്നു.ക്ഷേത്രത്തിലെ ദേവസാനിദ്ധ്യം വിളിച്ചോതുന്ന നിരവധി സദഭവങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്‌. കൂത്ത്‌ - കൂടിയാട്ടം കലയിലെ മുടിചൂടാമന്നനായ പത്മശ്രീ മാണി മാധവചാക്യാര്‍, പ്രസിദ്ധനായ നടുവം മഹന്‍ എന്നീ പ്രഗത്ഭമതികള്‍ വരെ അനുഭവജ്ഞരായിട്ടുണ്ട്‌.


കിരാതരൂപത്തില്‍ അര്‍ജ്ജുനന്‌ പ്രത്യക്ഷപ്പെട്ട ശിവന്റെ രൂപമാണ്‌ പ്രതിഷ്‌ഠാ സങ്കല്‌പം. പ്രഭാതസമയത്ത്‌ കിരാതമൂര്‍ത്തിയുടെയും, ഉച്ചസമയത്ത്‌ ദക്ഷിണാ മൂര്‍ത്തിയുടെയും, സന്ധ്യാസമയത്ത്‌ പാര്‍വ്വതി സമേതനും പ്രസന്നചിത്തനുമായ സാക്ഷാല്‍ പരമേശ്വരന്റെയും ഭാവസാന്നിദ്ധ്യങ്ങളാണ്‌ ഇവിടുത്തെ പ്രതിഷ്‌ഠയില്‍. പ്രഭാതത്തിലെ ദര്‍ശനം അഭീഷ്‌ടസിദ്ധിക്കും, ഉച്ചപൂജാ സമയത്തുള്ള ദര്‍ശനം വിദ്യക്കും, സന്ധ്യാസമയത്തെ ദര്‍ശനം സുമംഗലികളായ സ്‌ത്രീകള്‍ക്ക്‌ നെടുമംഗല്യത്തിനും ഉത്തമമാണ്‌. വിളിച്ചാല്‍ വിളിപ്പുറത്താണ്‌ അവിട്ടത്തൂരപ്പന്‍!! ആ ഭഗവാന്റെ മായാവിലാസങ്ങള്‍ക്കറ്റം കണ്ടവരില്ല


എന്റെ ദേശത്തേക്ക് ഏവര്‍ക്കും സ്വാഗതം ​